കേണിച്ചിറ: പൂതാടി പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയും ബിജെപിയും പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് രാഷ്ട്രീയ പാപ്പരത്തവും അനവസരത്തിലുള്ളതുമാണെന്ന് ഐ.എൻ.ടി.യു.സി പൂതാടി മണ്ഡലം കമ്മറ്റി. ബത്തേരി അർബ്ബൻ ബാങ്ക് ഡയറക്ടറായിരുന്ന മേഴ്സി സാബു 2020 ലാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. ഇരു സ്ഥാനങ്ങളും ഒന്നിച്ച് വഹിക്കുന്നതിലെ പ്രായോഗിക വിഷമം മൂലമാണ് ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവെച്ചത്. അല്ലാതെ മകന്റെ ജോലിക്കുവേണ്ടിയല്ല. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയേയും പഞ്ചായത്ത് ഭരണ സമിതിയേയും അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി മനപൂർവം കെട്ടിചമച്ച കഥകളാണിതെന്ന് കമ്മറ്റി പറഞ്ഞു.
പ്രസിഡന്റ് കെ.ജി.ബാബു അദ്ധ്യക്ഷത വഹിച്ചു. സൈമൺ, എം.യു.മാനു, സിബിസാബു, ബിന്ദുസജിവൻ, കെ.എ.ഷാജി എന്നിവർ സംസാരിച്ചു.