കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ചാൻസലറുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ യു.എ.ഇ ഭരണകൂടം ഗോൾഡൺ വിസ നൽകി ആദരിച്ചു. വിദ്യാഭ്യാസ - ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിലാണിത്. ഹ്യുമാനിറ്റേറിയൻ വിഭാഗത്തിൽ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
വിവിധ മേഖലകളിലെ പ്രതിഭകൾക്ക് യു.എ.ഇ പത്തു വർഷത്തേക്ക് നൽകുന്നതാണ് ഗോൾഡൻ വിസ.