നാദാപുരം: നിക്ഷേപകരിൽ നിന്ന് സ്വർണവും പണവും സ്വീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ
കേസിൽ കല്ലാച്ചിയിലെ ന്യൂ ഗോൾഡ് പാലസ് ജുവലറി മാനേജർ കുറ്റ്യാടി കരണ്ടോട് സ്വദേശി താഴെ ചീളിയിൽ ടി. സി. ഇർഷാദ് (29) അറസ്റ്റിലായി. കല്ലാച്ചി ന്യൂ ഗോൾഡ് പാലസ് ജുവലറിയിലെന്ന പോലെ കുറ്റ്യാടി, പയ്യോളി ശാഖകളിലും തട്ടിപ്പ് നടന്നിരുന്നു. നാദാപുരം സ്റ്റേഷനിൽ മാത്രം 130 പരാതികളുണ്ട്. സി.ഐ.ഇ വി.ഫായിസ് അലിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.