കോഴിക്കോട്: ബി.പി.സി.എൽ കോഴിക്കോടിന് അനുവദിച്ച ഓക്സിജൻ പ്ളാന്റിന്റെ ഉദ്ഘാടനം ബീച്ച് ആശുപത്രിയിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്വീപ് സിംഗ് പുരി ഓൺലൈനായി നിർവഹിച്ചു.
കോഴിക്കോടിനൊപ്പം തിരുവനന്തപുരം, കണ്ണൂർ ജില്ലകൾക്കും ബി.പി.സി.എല്ലിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി അനുസരിച്ച് പ്ളാന്റ് അനുവദിച്ചിട്ടുണ്ട്. ഇവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം എം.കെ രാഘവൻ എം. പി നിർവഹിച്ചു. മേയർ ഡോ. ബീനാഫിലിപ്പ്, അസി. കളക്ടർ മുകുന്ദ്, അഡീഷണൽ ഡി.എം.ഒ പീയുഷ് നമ്പൂതിരി, ആശുപത്രി അസി. സൂപ്രണ്ട് ഡോ.സച്ചിൻ ബാബു, ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.