theram

വടകര: അഴിത്തലയിൽ കരക്കടിഞ്ഞ നീല തിമിംഗലത്തിന്റെ ജഡം നടപടികൾക്ക് ശേഷം കുഴിച്ചു മൂടി. രാവിലെ 8 മണിയോടെ പരിസരവാസികളും കോസ്റ്റൽ പൊലീസും ജഡം കോസ്റ്റൽ ബോട്ട് ഉപയോഗിച്ച് കെട്ടിവലിച്ച് സാൻഡ് ബാങ്ക്സിനടുത്തേക്ക് കടലിലൂടെ കൊണ്ടുവരികയായിരുന്നു. ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മണിക്കൂറോളം നീളുന്ന പരിശ്രമത്തിന്റെ ഫലമായി ഒടുവിൽ ജെ.സി .ബി ഉപയോഗിച്ച് സാൻഡ് ബാങ്ക്സിനടുത്ത് കുഴിച്ചുമൂടി. വാർഡ് കൗൺസിലർ പി.വി ഹാഷിം കോസ്റ്റൽ പൊലീസ് സി.ഐ ടി.കെ ബാബു, പ്രശാന്ത്, കോസ്റ്റൽ വാർഡൻമാർ, വന്യജീവി വനം വകുപ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രംഗിത്ത്, വെറ്റിനറി ഡോ. സ്നേഹരാജ്, നഗരസഭ ആരോഗ്യ വിഭാഗം ജെ എച്ച്.ഐ ടി.കെ ബിജു, മത്സ്യതൊഴിലാളികളായ ഇഞ്ചിന്റവിട സലീം, ഫാരിസ് ചാത്തോത്ത്, സി.സി മുനീർ എന്നിവരുൾപ്പടെയുള്ളവരുടെയും സേവനം മണിക്കൂറുകൾ നീണ്ടു. രാവിലെ 8 മണിയോടെ തുടങ്ങിയ പ്രവർത്തനം ഉച്ചക്ക് 2 മണി വരെ നീണ്ടു.