1

കോഴിക്കോട്: അശോകൻ ആലപ്രത്തിനെ അനുസ്മരിച്ച് ജയന്റ്സ് ക്ലബ് ഓഫ് കാലിക്കറ്റ് ഏർപ്പെടുത്തിയ അശോകൻ ആലപ്രത്ത് സ്മാരകപുരസ്കാരം ജീവകാരുണ്യ പ്രവർത്തകൻ പ്രവീൺ മണ്ണത്താം പറമ്പിന്. ആകാശവാണി സ്റ്റേഷൻ ഡയറക്ടർ കെ. എം നരേന്ദ്രൻ പുരസ്കാരം നൽകി. സി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അനൂപ് അർജുൻ ആമുഖപ്രസംഗം നടത്തി. കെ ഗോപാലകൃഷ്ണൻ, യു. വേണുഗോപാലൻ, കെ.കെ വിജയൻ, പ്രവീൺ എം, ഡോ. സുരേഷ് പുത്തലത്ത്, സനാഫ് പാലക്കണ്ടി, എം.സി സുധാമണി, പി.പി രാമനാഥൻ, സരസമ്മ വെള്ളത്തൂവൽ എന്നിവർ സംസാരിച്ചു.