news
ലോ​ക​ ​മാ​ന​സി​കാ​രോ​ഗ്യ​ ​ദി​ന​ത്തി​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​സൈ​ക്കോ​ള​ജി​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ഫ്ളാ​ഷ് ​മോ​ബ് ​അ​ര​ങ്ങേ​റി​യ​പ്പോൾ

കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ മുന്നോടിയായി കാലിക്കറ്റ് യൂണിവേഴ്സിറ്രി മന:ശാസ്ത്ര വിഭാഗം വിദ്യാർത്ഥികളുടെയും സിറ്റി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗത്ത് ബീച്ചിൽ ഫ്ലാഷ് മോബ് അരങ്ങേറി. 'മാനസികാരോഗ്യം അസമത്വലോകത്തിൽ" എന്ന സന്ദേശത്തിലൂന്നിയായിരുന്നു ബോധവത്കരണ പരിപാടി. വൈകിട്ട് അഞ്ചിന് തുടങ്ങിയ പരിപാടി അര മണിക്കൂർ നീണ്ടു.

മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിനു പിറകെ ലഘുലേഖകളും വിതരണം ചെയ്തു. മനഃശാസ്ത്ര വിഭാഗത്തിലെ പ്രൊഫ.ബേബി ശാരി, കോ ഓർഡിനേറ്റർ അഞ്ജലി തുടങ്ങിയവർ നേതൃത്വം നൽകി.