കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 389 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 387 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.18 ആണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119654 ആയി. 115050 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3754 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 3284 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ

നെൻമേനി 47, മീനങ്ങാടി 40, പൂതാടി 34, മുട്ടിൽ 30, മാനന്തവാടി 28, ബത്തേരി 25, അമ്പലവയൽ 19, തൊണ്ടർനാട് 18, തവിഞ്ഞാൽ 15, തിരുനെല്ലി 14, വെള്ളമുണ്ട 13, കൽപ്പറ്റ 12, പനമരം, പൊഴുതന 11 വീതം, മേപ്പാടി, പുൽപ്പള്ളി 9 വീതം, വൈത്തിരി 8, എടവക, മുള്ളൻകൊല്ലി 7 വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ തരിയോട് 6 വീതം, മൂപ്പൈനാട് 5, വെങ്ങപ്പള്ളി 4, നൂൽപ്പുഴ 2, കണിയാമ്പറ്റ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്നു വന്ന 2 മാനന്തവാടി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

285 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 55 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 230 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 1243 പേർ

1381 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 13609 പേർ

ഇന്നലെ അയച്ചത് 1801 സാമ്പിളുകൾ

ഇതുവരെ അയച്ചത് 797928 സാമ്പിളുകൾ

ഫലം ലഭിച്ചത് 797396

677742 നെഗറ്റീവും 119654 പോസിറ്റീവും