മുക്കം: ലംഖിപൂർ കൂട്ടക്കൊലയിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ചും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കെ.എസ്.യു തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മുക്കത്ത് പ്രകടനവും പൊതുയോഗവും. ജവഹർ ബാൽ മഞ്ച് നാഷണൽ ഫെസിലിറ്റേറ്റർ മുഹമ്മദ് ദിഷാൽ യോഗം ഉദ്ഘാടനം ചെയ്തു, അമൽ തമ്പി അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി, കെ.എസ്.യു മണ്ഡലം വൈസ് പ്രസിഡന്റ് തനുദേവ് കൂടാംപൊയിൽ, അഭിജിത് കാരശ്ശേരി, മുൻഷർ ഹാറൂൺ, സഹീർ മരഞ്ചാട്ടി, ശരത് പന്നിക്കോട്, ആദർശ് മണാശ്ശേരി എന്നിവർ സംസാരിച്ചു. കെ.കെ.ഫായിസ്, അസീൽ മുഹമ്മദ്, അജിൻ, ബ്ലെസൺ കോടഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.