covid-08

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 913 കൊവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 9.78 ശതമാനം. ചികിത്സയിൽ കഴിയുന്നവരിൽ 1393 പേർ കൂടി രോഗമുക്തരായി.

പോസിറ്റിവായവരിൽ 906 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 4 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും വിദേശത്തു നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2734 മരണമാണ്.