img20211009

മുക്കം: ദേശീയ പൈതൃകം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗസ് നിലനിന്നു കാണാൻ മറ്റുള്ളവർ ആഗ്രഹിക്കുന്നുണ്ടെന്നും അത് കോൺഗ്രസുകാർ മനസിലാക്കണമെന്നും ഡോ. എം.എൻ.കാരശ്ശേരി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് മൂല്യബോധം നഷ്ടപ്പെടുമ്പോഴാണ് ചെറുപ്പക്കാർ അരാഷ്ട്രീയ വാദത്തിലേക്ക് തിരിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രഗത്ഭരുടെ അനുഗ്രഹാശിസുകൾ തേടുന്നതിന്റെ ഭാഗമായി സന്ദർശിക്കാനെത്തിയ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാറിനോടാണ് ഡോ. കാരശ്ശേരി അഭിപ്രായ പ്രകടനം നടത്തിയത്. ഒപ്പം ഡി.സി.സി ജന.സെക്രട്ടറി സി.ജെ.ആന്റണി, മുക്കം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ടി. അഷ്റഫ്, സത്യൻ മുണ്ടയിൽ എന്നിവരുമുണ്ടായിരുന്നു.