മുക്കം: കെട്ടിട നിർമ്മാണ സാമഗ്രികളുടെ അന്യായ വിലവർദ്ധന പിൻവലിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് കോൺക്രീറ്റ് വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ (സി.-ഡബ്ലു.എസ്.എ) മുക്കം മേഖല കമ്മറ്റി മുക്കത്ത് ധർണ നടത്തി. ഒരു ചാക്ക് സിമന്റിന് 125 രുപയും ഒരുകിലോ കമ്പിക്ക് 10 രുപയുമാണ് ഇപ്പോൾ വർദ്ധിച്ചിത്. ഈ അന്യായ നടപടി പിൻവലിക്കുന്നതിനാവശ്യമായ ഇടപെടൽ വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ലൈഫ് ഉൾപ്പെടെ പാവപ്പെട്ടവരുടെ ഭവനപദ്ധതികൾക്ക് സബ്സിഡി നിരക്കിൽ നിർമ്മാണ വസ്തുകൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.ഗംഗാധരൻ കെട്ടാങ്ങൽ ഉദ്ഘാടനം ചെയ്തു.കെ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രഭാകരൻ മുക്കം ,ഷൈജു മണാശ്ശേരി ,സുകുമാരൻ മണാശ്ശേരി, റഫീഖ് കെട്ടാങ്ങൽ, രവീന്ദ്രൻ വലിയപൊയിൽ എന്നിവർ പ്രസംഗിച്ചു.