img20211009

മുക്കം: റോഡുപണി നടക്കുന്ന സംസ്ഥാന പാതയിൽ പുതുക്കിപ്പണിയുന്ന കലുങ്കിനു വേണ്ടി നിർമ്മിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നീലേശ്വരം മാങ്ങാപൊയിൽ ചെട്യാംതൊടിക മീത്തൽ സുലൈമാൻ(34) ആണ് പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശനിയാഴ്ച്ച പുലർച്ചെ മാങ്ങാ പൊയിലിനും നീലേശ്വരം സ്കൂളിനും ഇടയിലാണ് അപകടം. റോഡിൽ പല സ്ഥലത്തും സുരക്ഷാ സംവിധാനമൊന്നുമില്ലാതെയാണ് കുഴിയെടുത്തിരിക്കുന്നത്.