കോഴിക്കോട്: പട്ടേരി - കുതിരവട്ടം ക്രോസ് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.മെഡിക്കൽ കോളേജ് മീഞ്ചന്ത ബൈപാസുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വീതി കൂട്ടി നവീകരിക്കുന്നത്. വീതി കൂട്ടുന്നതോടു കൂടി ഏറെക്കാലത്തെ ഗതാഗതകുരുക്കിന് പരിഹാരമാകും. പ്രദേശവാസികളായ 13 പേർ സൗജന്യമായി വിട്ടു നൽകിയ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. ജയശ്രീ, കൗൺസിലർമാരായ അനിൽകുമാർ, സുജേഷ്, വാർഡ് കൺവീനർ ജയരാജൻ, റോഡ് കമ്മിറ്റി സെക്രട്ടറി വേണുഗോപാൽ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.