തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജനത്തിന് പദ്ധതിയായി. ഗ്രീൻ വേസ്റ്റ്‌ മാനേജ്‌മന്റ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ ഹരിതം ശുചിത്വം സുന്ദരം തിരുവമ്പാടി എന്ന മാലിന്യ നിർമാർജ്ജന പദ്ധതി നടപ്പാക്കുന്നത്‌. വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണം താഴെ തിരുവമ്പാടി വാർഡിൽ നിന്നും ശേഖരിച്ച് തുടങ്ങും. കടകളിൽ നിന്നുള്ള മാലിന്യ ശേഖരണം നേരെത്തെ ആരംഭിച്ചിരുന്നു. യൂസേഴ്സ്‌ ഫീസ്‌ ഈടാക്കാനും കുപ്പിച്ചില്ല്,ബാഗ്‌,ചെരുപ്പുകൾ ഉൾപ്പടെ ശേഖരിക്കാനുമാണ്‌ തീരുമാനം. വാർഡുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്ന ദിവസം തന്നെ പഞ്ചായത്തിന്റെ എം.സി.എഫിലേക്ക് മാറ്റുമെന്നും വാർഡ്‌ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും അധികൃതർ പറഞ്ഞു.പദ്ധതി വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ എ . അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ ,റംല ചോലക്കൽ, അംഗങ്ങളായ അപ്പു കോട്ടയിൽ, ലിസി സണ്ണി, ഷൈനി ബെന്നി, ബീന ആറാംപുറത്ത്, രാധമണി,സെക്രട്ടറി ബിബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.