കോഴിക്കോട് : ജില്ലയിൽ 976 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 970 പേർ രോഗ ബാധിതരായി. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 7798 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 820 പേർ കൂടി രോഗമുക്തി നേടി. 12.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 10863 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 43302 പേർ നിരീക്ഷണത്തിലുണ്ട് . മരണം 2743ആയി.