കുറ്റ്യാടി: കർഷകഗ്രാമമായ കായക്കൊടിക്ക് അഭിമാനമായി ഷോജിന. ഗോവ മോട്ഗോൺ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഓപ്പൺ അത്ലറ്റിക് മീറ്റിൽ 800*1500 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാമതെത്തിയാണ് ഷോജിന ഗ്രാമത്തിന് അഭിമാനമായത്. ആവശ്യമായ പരിശീലമോ, പരിശീലനത്തിന് യോഗ്യമായ സ്ഥലമോ ഇല്ലാതെയാണ് ഈ നേട്ടം കൈവരിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഷോജിന പരിശീലനം നടത്തുന്നത്. മത്സരശേഷം നാട്ടിലെത്തുന്ന ഷോജിനയ്ക്ക് സ്വീകരണം നൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.കോതമംഗലം സെന്റ് തോമസ് ഹയർ സെക്കഡറിയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.കൊടകര സഹൃദയ കോളജിൽ ആറാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. യൂണിവേഴ്സിറ്റി തലത്തിൽ നടന്ന അത്ലറ്റിക്ക് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി. കായക്കൊടിയിലെ പടിച്ചിൽ അശോകൻ- ശ്യാമള ദമ്പതികളുടെ മകളായ ഷോജിന പഠനത്തിലും മിടുക്കിയാണ്. മിനർവയാണ് സഹോദരി.