pic
എ.സി.ഷൺമുഖദാസ് രജത ജൂബിലി ട്രസ്റ്റ് പ്രതികൂല സാഹചര്യത്തിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ ഉപഹാരം നല്കുന്നു

ബാലുശ്ശേരി:എ.സി. ഷൺമുഖദാസ് നിയമസഭാ സാമാജികത്വ രജത ജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും , പുസ്തകങ്ങളും വിതരണം ചെയ്തു. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. വനം മന്ത്രി. എ.കെ. ശശീന്ദ്രൻ അവാർഡ് ദാനം നടത്തി. ട്രസ്റ്റ് ചെയർമാൻ പി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് കൺവീനർ അഡ്വ. ഐ.വി. രാജേന്ദ്രൻ , എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി .എം. സുരേഷ് ബാബു , ഗംഗാധരൻ കൊല്ലിയിൽ , എം.പി. ഗോപാലകൃഷ്ണൻ , ടി.പി. വിജയൻ , അഡ്വ. എം.പി. സൂര്യനാരായണൻ , കെ.ടി.എം. കോയ, ഭാസ്കരൻ കിടാവ് എന്നിവർ സംസാരിച്ചു.