വടകര: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലും പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ വടകരയിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രകടനത്തിനും പൊതുയോഗത്തിനും ശേഷം പുതിയ സ്റ്റാൻഡ് പരിസരത്ത് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. വസീഫ്, പ്രസിഡന്റ് എൽ.ജി ലിജീഷ്, എൻ.കെ അഖിലേഷ്, കെ.പി ശ്രീജിത്ത്, സുഭിഷ.കെ, രാജേഷ് പുതുശ്ശേരി, എം.കെ വികേഷ് തുടങ്ങിയവർ പങ്കെടുത്തു.