രാമനാട്ടുകര: തോട്ടിൽ മരം വീണ് ഒഴുക്ക് നിലച്ചത് നാട്ടുകാരുടെ ശ്രമഫലമായി വൃത്തിയാക്കി. മരം വീണതിനെ തുടർന്ന് ഒഴുക്ക് നഷ്ടപ്പെട്ട് മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാരുടെ ഇടപെടൽ ഉണ്ടായത്. തോട്ടുങ്ങൽ നീലിത്തോട്ടിൽ രണ്ട് ഹൈവേ പാലങ്ങൾക്കിടയിൽ വരുന്ന ഭാഗത്താണ് തോട്ടിലേക്ക് മരം വീണു ഒഴുക്കു നിലച്ചത്.
തോട്ടുങ്ങൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉമർ അഷറഫിന്റെ നേതൃത്വത്തിൽ സി.പി.ബാലകൃഷ്ണൻ, സി.ദേവൻ, എം അബൂബക്കർ, പി.പി അലിമോൻ,പി.പി മൻസൂർ,കെ.നജീബ്, കെ.എം ബഷീർ, കെ.സെയ്തലവി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.