photo
ജോയൽ ജോർജ്

ബാലുശ്ശേരി: കഴിഞ്ഞ ദിവസം വീര്യമ്പ്രം വാടക വീട്ടിൽ താമസിച്ചിരുന്ന ഉമ്മുകുൽസു എന്ന യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ താജുദ്ദീന്റെ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ. ആദിത്യൻ ബിജു,ജോയൽ എന്നിവരാണ് അറസ്റ്റിലായത്. മലപ്പും ഇരിങ്ങല്ലൂർ സ്വദേശികളാണ് ഇരുവരും. കൊലപാതക സഹായം, തെളിവു നശിപ്പിക്കൽ തുടങ്ങിയവ വകുപ്പുകളിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.