കോഴിക്കോട്: മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ആൻഡ് സ്മാൾ സ്‌കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനവും, യഥാസമയം ഓടകൾ വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടുകൾക്ക് കാരണം.മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ഭാരവാഹികളായ ഷെവ. സി. ഇ. ചാക്കുണ്ണി,എം .വി കുഞ്ഞാമു, സ്മാൾ സ്‌കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പി. ഹാഷിം ,എം അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു.