ali-akbar

കോഴിക്കോട്: ചലച്ചിത്ര സംവിധായകൻ അലി അക്ബർ ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവച്ചു. പാർട്ടി നേതൃപുനഃസംഘടനയിലുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന.

ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി. ഉത്തരവാദിത്തങ്ങളൊഴിഞ്ഞ് പാർട്ടിയിൽ മുന്നോട്ടുപോവും; അലി അക്ബർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെയാണ്.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിൽ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അലി അക്ബറിന്റെ രാജിയും.