img20211010
കരനെൽ കൃഷിയുടെ വിളവെടുപ്പിന് തുടക്കമിട്ടപ്പോൾ

മുക്കം: ഒരേക്കർ പറമ്പിലെ കരനെൽകൃഷിയുടെ വിളവെടുപ്പ് ചെണ്ടവാദ്യ മേളവും മറ്റുമായി നാടിന് ഉത്സവമായി. പ്രതികൂല കാലാവസ്ഥ കൂടി അതിജീവിച്ചാണ് കർഷകൻ നൂറു മേനി വിളയിച്ചെടുത്തത്.

മുക്കം കുറ്റിപ്പാലയിലെ കുളമുള്ളകണ്ടിയിലാണ് പറമ്പിന്റെ ഉടമ ധൃവൻ നെൽകൃഷി ഇറക്കിയത്. നെൽകൃഷി മാത്രമല്ല പച്ചക്കറികളും വാഴയും ചേനയും ഉൾപ്പെടെ എല്ലാ കൃഷികളുമുണ്ട് ഈ കർഷകന്.

വിളവെടുപ്പ് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി, എഴുത്തുകാരൻ പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ, ബി.പി.മൊയ്തീൻ സേവാമന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ, സുരേഷ് മാമ്പറ്റ, സുബൈർ അത്തൂളി, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.സി. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.