കോഴിക്കോട് :വലിയങ്ങാടിയിൽ മോഷണശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു. മോഷ്ടാക്കളെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ പറഞ്ഞു.

കടകളിൽ സി.സി.ടി.വി കാമറകൾ ഉണ്ടെങ്കിലും അവ ഏഴോ എട്ടോ അടി മാത്രം ഉയരങ്ങളിൽ ആണെന്നതിനാൽ കള്ളന്മാർ അത് നശിപ്പിച്ചാണ് മോഷണം നടത്തുന്നത്. തെരുവുകളിൽ ഉയരത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിന് കോർപറേഷൻ നടപടികൾ സ്വീകരിക്കണമെന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ചേംബർ അഭിപ്രായപ്പെട്ടു.