1
കായികതാരങ്ങളെയും പരിശീലകരെയും അത്‌ലറ്റിക് അസോസിയേഷൻ ആദരിച്ചപ്പോൾ

കോഴിക്കോട് : ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഒളിമ്പ്യൻ നോഹ നിർമൽ ടോമിനെയും ദേശീയ അത്‌ലറ്റിക് മീറ്റിലെ സ്വർണമെഡൽ ജേതാവ് അപർണ റോയ്, പരിശീലകരായ ജോർജ് പി.ജോസഫ്, ജോസ് സെബാസ്റ്റ്യൻ എന്നിവരെ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.കെ.തങ്കച്ചൻ, കെ.ജെ.മത്തായി, ടി.എം അബ്ദുറഹ്‌മാൻ, സി.ശശിധരൻ, ഇ.കോയ, എ.കെ മുഹമ്മദ് അഷ്‌റഫ്, ബൈജു, സി.ടി ഇല്യാസ്, പി. ഷഫീഖ്, അനീസ് മടവൂർ എന്നിവർ സംബന്ധിച്ചു.