വടകര: ഏറാമല പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായപരിധി 2021 ജനുവരി 1 ന് 18നും 30 നും ഇടയിലാവണം. പട്ടികജാതി-പട്ടികവർഗക്കാർക്ക് 3 വർഷത്തെ ഇളവ് അനുവദിക്കും. അവസാന തിയ്യതി 23 - 10ന് വൈകീട്ട് 5 മണി വരെ. ഫോൺ 0496 - 2547047