thapasya-
തപസ്യ സംഗീതോത്സവം കെ.എം.നരേന്ദ്രൻ ഉദ്ഘാടനം​ ചെയ്യുന്നു

കടലുണ്ടി:​ തപസ്യയുടെ ആഭിമുഖ്യത്തിൽ 32-ാം നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. ദൂരദർശൻ - ആകാശവാണി പ്രോഗ്രാം മേധാവി കെ.എം.നരേന്ദ്രൻ ഉദ്ഘാടനം​ നിർവഹിച്ചു. ​ തപസ്യ രക്ഷാധികാരി സി.കെ വിജയകൃഷ്ണൻ അ​ദ്ധ്യ​ക്ഷനായിരുന്നു. പത്മ​ശ്രീ ​അവാർഡ് ജേതാവ്​ ബാലൻ പൂതേരി, ​ കായികതാരം വാസു വെളു​ത്തേ​ടത്ത് പറമ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ വർഷത്തെ ലളിതഗാന, ശാസ്ത്രീയസംഗീത മത്സര വിജയികൾക്ക് സമ്മാ​നം ​​നൽകി. സംഗീതഞ്ജൻ ​ കെ.പി.എൻ.പിള്ള, തപസ്യ സംസ്ഥാന ജനറൽ ​ സെക്രട്ടറി അനൂപ് കുന്നത്ത്, ജില്ലാ അ​ദ്ധ്യ​ക്ഷ രജനി സുരേഷ്, യൂണിറ്റ് പ്രസിഡന്റ് ​ വി.കൃഷ്ണകുമാർ, സെക്രട്ടറി രാജേഷ് അരിവിട്ടാവിൽ, ട്രഷറർ എം.കെ.കൃഷ്ണ​കുമാർ, എൻജിനിയർ വിനോദ് കുമാർ, എം.എ.മുരളീധരൻ, യോഗാചാര്യൻ എം.സുരേന്ദ്രനാഥ്, സത്യവതി കൊടക്കണ്ടത്തിൽ, ജിഷ എന്നിവർ സംസാരിച്ചു.

ഹരിപ്പാട് കെ.പി.എൻ പിള്ളയുടെ കച്ചേരിയും അരങ്ങേറി.