പയ്യോളി: ഫിലാറ്റലി ദിനത്തോടനുബന്ധിച്ച് കേരളഗാന്ധി കെ.കേളപ്പനെ തപാൽ വകുപ്പ് ആദരിച്ചു. തപാൽ വകുപ്പിന്റെ സ്പെഷൽ കവർ അദ്ദേഹത്തിന്റെ കൊയപ്പള്ളി തറവാട്ടിൽ വെച്ച് റീജിയണൽ പോസ്റ്റ് മാസ്റ്റർ ജനറൽ ടി.നിർമ്മലദേവി പ്രകാശനം ചെയ്തു. കേളപ്പന്റെ ചിത്രം ആലേഖനം ചെയ്ത മൈ സ്റ്റാമ്പ് അദ്ദേഹത്തിന്റെ പൗത്രൻ നന്ദകുമാർ ഏറ്റുവാങ്ങി.വടകര പോസ്റ്റൽ സൂപ്രണ്ട് സി കെ മോഹനൻ അദ്ധ്യക്ഷനായിരുന്നു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. സജിത, വിജയൻ കൈനാടത്ത്, നന്ദകുമാർ എന്നിവർ ആശംസയർപ്പിച്ചു. സ്പെഷൽ കവർ പ്രധാന പോസ്റ്റ് ഓഫീസുകളിൽ നിന്നു വാങ്ങാം.