kunnamangalam-death
സുധീഷ്

കുന്ദമംഗലം: കടന്നൽകുത്തേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയിൽ സുധീഷ് (48) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച വീട്ടുവളപ്പിലെ ജോലിയ്ക്കിടയിൽ കടന്നൽകുത്തേറ്റയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കടന്നലുകളുടെ കൂട്ടആക്രമണത്തിന് ഇരയായത്. ഓടിയെത്തിയ അയൽവാസികൾ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

ഭാര്യ: രജിത. മകൾ: ആര്യ.