kunnamangalam-news

കുന്ദമംഗലം: ദുരിതം അനുഭവിക്കുന്ന ആദിവാസി കോളനിയിൽ മർകസ് കോളേജ് വിദ്യാർത്ഥികൾ വസ്ത്രങ്ങൾ വിതരണം ചെയ്തു. കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് കൽപ്പറ്റ നാരങ്ങക്കണ്ടി ആദിവാസി കോളനിയിൽ വസ്ത്രവിതരണം നടത്തിയത്. കോളജിലെ വിദ്യാർത്ഥികൾ ശേഖരിച്ച ഇരുന്നൂറോളം വസ്ത്രങ്ങളാണ് കോളനിയിൽ വിതരണം ചെയ്തത്. കൂടാതെ ആദിവാസി കുട്ടികൾക്ക് ഫുട്ബോൾ സമ്മാനമായി നൽകുകയും ചെയ്തു. ടി.ജെ.ജോസഫ്, അബ്ദുസ്സലാം, സി.പി ഫസൽ അമീൻ, എൻ.എസ്.എസ് കോളജ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഉനൈസ്, യു.കെ.മുഹമ്മദ് ജുറൈജ്, ആദിൽ ഷരീഫ്, മുജ്തബ അമീൻ, വി. മുഹമ്മദ് നജീം എന്നിവർ നേതൃത്വം നൽകി.