മേപ്പാടി: മാനസികാരോഗ്യ ചികിത്സാ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന മോഡിഫൈഡ് ഇലക്ട്രോകൺവൾസീവ് തെറാപ്പി(എം-ഇസിടി) ജില്ലയിൽ ആദ്യമായി ഡിഎം വിംസ് മാനസികാരോഗ്യ വിഭാഗം നടത്തി.
രോഗിക്ക് അനസ്‌തേഷ്യ നൽകിയതിന് ശേഷം കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരു സെക്കന്റിൽ താഴെ സമയത്തേക്ക് തലച്ചോറിലേക്ക് കുറഞ്ഞ അളവിൽ വൈദ്യുതി കടത്തിവിട്ടുകൊണ്ടുള്ള ചികിത്സാ രീതിയാണ് ഇത്.
മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് രോഗം പെട്ടെന്ന് കുറയുകയും അത് മൂലം മരുന്നുകളുടെ അളവ് കുറയ്ക്കുവാനും ഇസിറ്റി നൽകുന്നതിലൂടെ
സാധിക്കും.
ആത്മഹത്യാ പ്രവണത, കാറ്ററ്റോണിയ, കടുത്ത വിഷാദം,
ഉന്മാദം,മരുന്നുകൾ കൊണ്ടുള്ള പാർശ്വഫലങ്ങൾ കാരണമോ മരുന്നുകൾ നല്കാൻ പറ്റാത്ത വിധം മറ്റ് രോഗങ്ങളുള്ള മാനസിക രോഗികൾക്കും ഇത് ഫലപ്രദമാണ്.
അര മണിക്കൂറിനുള്ളിൽ രോഗിക്ക് ബോധം തെളിയുകയും മുറിയിലേക്ക് മാറ്റവുന്നതുമാണ്. ആയുഷ്മാൻ ഭാരത് കാരുണ്യ പദ്ധതിയുടെ കാർഡുള്ളവർക്ക് ഈ ചികിത്സ പൂർണ്ണ സൗജന്യമായി ലഭിക്കും.
പത്രസമ്മേളനത്തിൽ മാനസികാരോഗ്യ വിഭാഗം ഡോക്ടർമാരായ ഡോ.റെയ്ഹാന റഷീദ്, ഡോ. റെൻസി രാജ് രാജൻ, അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. വാസിഫ് മായൻ, എജിഎം ഡോ.ഷാനവാസ് പള്ളിയാൽ
എന്നിവർ പങ്കെടുത്തു.