കൽപറ്റ: എൻഡോസൾഫാൻ കാസർകോട് പ്ലാന്റേഷൻ കോർപ്പറേഷനിൽ ഇരുപത് വർഷത്തിലധികമായി സൂക്ഷിക്കുന്ന കീടനാശിനി മണ്ണിൽ കുഴിച്ചുമൂടാതെ അന്താരാഷ്ട്ര നിയമപ്രകാരം കമ്പനി ഏറ്റെടുത്ത് നശിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൽപ്പറ്റയിൽ നടത്തിയ ധർണ്ണ സുലോചന രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി അംഗം എം.ടി.ഔസേപ്പ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.സദാനന്ദൻ (എസ്.യു.സി.ഐ), മുഹമദ് ഷെരീഫ് (വെൽഫെയർ പാർട്ടി), വർഗ്ഗീസ് വട്ടെക്കാട്ടിൽ (പശ്ചിമഘട്ട സംരക്ഷണ സമിതി), സാം പി മാത്യു (ടി.യു.സി.ഐ), ഡോ.പി.ജി.ഹരി (മനുഷ്യാവകാശ സംഘടന), പി.കെ.സുരേന്ദ്രൻ (പ്രകൃതി സംരക്ഷണ സമിതി), അബു പുക്കോട് (ഗ്രീൻ ക്രോസ് ), ബഷീർ അനന്ദ് ജോൺ (ഇ.പി.എ.എസ്), ഇ.എ.അനിത (മനുഷ്യവകാശ പ്രസ്ഥാനം) തുടങ്ങിയവർ പ്രസംഗിച്ചു. തോമസ് അമ്പലവയൽ സ്വാഗതവും കരിം മേപ്പാടി നന്ദിയും പറഞ്ഞു.

ഫോട്ടോ: എൻഡോസൾഫാൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൽപ്പറ്റയിൽ നടത്തിയ ധർണ്ണ സുലോചനാ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു