ബത്തേരി മഹാഗണപതി ക്ഷേത്രം, നരസിംഹക്ഷേത്രം, മാരിയമ്മൻ ക്ഷേത്രം, കുപ്പാടി ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രം, പൂതാടി പരദേവത ക്ഷേത്രം, കോളേരി ശ്രീനാരായണ ഷൺമുഖക്ഷേത്രം,വട്ടത്താനി മഹാവിഷ്ണു ക്ഷേത്രം,ചേലക്കൊല്ലി ശിവക്ഷേത്രം,ചീരാൽ വെണ്ടോൽ ഭഗവതി ക്ഷേത്രം,മണിച്ചിറ അമ്പലകുന്ന് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ കുട്ടികളെ എഴുത്തിനിരുത്തി. നൃത്ത-സംഗീത - വാദ്യോപകരണങ്ങളിലും വിദ്യാരംഭം കുറിക്കുകയുണ്ടായി.
ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ കെ.എം.ബാലകൃഷ്ണൻ, ഇ.പി.മോഹൻദാസ്, ഗംഗാധരൻ, കുപ്പാടി ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ അനിൽ മാസ്റ്റർ, മാരിയമ്മൻ ക്ഷേത്രത്തിൽ ഡോ.ശ്രീനിവാസൻ എന്നിവർ കുട്ടികളെ ഹരിശ്രി എഴുതിച്ചു. കോളേരി ശ്രീനാരായണ ഷൺമുഖക്ഷേത്രത്തിൽ ടി.എ.മുരളീധരൻ, ചേലക്കൊല്ലി ശിവക്ഷേത്രത്തിൽ നാരായണൻ മാസ്റ്റർ, മണിച്ചിറ അമ്പലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ എംപ്ലോയിമെന്റ് റീജണൽ ഓഫീസർ രവികുമാർ ചീരാൽ വെണ്ടോൽ മഹാവിഷ്ണു ക്ഷേത്രത്തിൽ രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ആദ്യാക്ഷരം കുറിച്ചുകൊടുത്തു.
ഫോട്ടോ
1- ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ കെ.എം.ബാലകൃഷ്ണൻ ആദ്യാക്ഷരം കുറിച്ചുകൊടുക്കുന്നു.
2 ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഡോ.ശ്രീനിവാസൻ ഹരിശ്രീ കുറിച്ച് കൊടുക്കുന്നു
3-് കുപ്പാടി ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം ചടങ്ങിൽ അനിൽ മാസ്റ്റർ കുട്ടികൾക്ക്ആദ്യാക്ഷരം പകർന്ന് നൽകുന്നു.
4-്ചീരാൽ വെണ്ടാൽ ക്ഷേത്രത്തിൽ രാധാകൃഷ്ണൻമാസ്റ്റർ കുട്ടികൾക്ക്ഹരിശ്രീകുറിക്കുന്നു