badmin
ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പ്രിയങ്ക കരൂഞ്ഞിയിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജില്ലാ ബാൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സബ് ജൂനിയർ, ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എം.എസ് മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു.

എം. പി മുഹമ്മദ്‌ ഇസ്ഹാഖ്, പി. ടി അബ്ദുൽ അസീസ്, എം. പി ഇല്യാസ്‌, ടി. മിഥേഷ്, ജാഫർ, പി. ഷഫീഖ് , കെ അബ്ദുൽ മുജീബ് എന്നിവർ സംസാരിച്ചു.