മുക്കം: കാരശേരി പഞ്ചായത്തിലെ നെച്ചൂളിപൊയിലിൽ നിർധന കുടുംബത്തിനു വേണ്ടി നിർമ്മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടൽ കർമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.കെ പീർമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, അംഗങ്ങളായ സത്യൻ മുണ്ടയിൽ, കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത്, സെക്രട്ടറി വി.എ റഷീദ്, കെ.കോയ, എം.പി.കെ അബ്ദുൽ ബർ, എം.ടി സെയ്ത് ഫസൽ, പി.കെ.ഷംസുദീൻ, ചാലൂളി അബൂബക്കർ, എ.കെ സാദിഖ്, എം.കെ സൈതാലി, വി.എം ഉസ്സൻകുട്ടി, വി. മോയി, മോയിമോൻ തറവാട് എന്നിവർ പങ്കെടുത്തു.