abubacker

കോഴിക്കോട്: സീനിയർ ജേണലിസ്റ്റ് യൂണിയൻ കേരളയുടെ കോഴിക്കോട് ജില്ലാ ഘടകം രൂപീകരിച്ചു. പ്രസിഡന്റായി എ. പി അബൂക്കറിനെയും സെക്രട്ടറിയായി എം. വി ഹരീന്ദ്രനാഥിനെയും തിരഞ്ഞെടുത്തു. എം. എ രാമചന്ദ്രൻ ( വൈസ് പ്രസിഡന്റ് ) കെ.കെ പ്രവീൺ ( ജോയിന്റ് സെക്രട്ടറി ) എം രാജേന്ദ്രൻ ( ട്രഷറർ ) വി മുഹമ്മദ് അലി ( സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. രൂപീകരണ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ .എച്ച്. എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാജൻബാബു ആമുഖ പ്രഭാഷണം നടത്തി. വി മുഹമ്മദലി സ്വാഗതവും സംസ്ഥാന ട്രഷറർ എം. ടി ഉദയകുമാർ നന്ദിയും പറഞ്ഞു. പ്രശസ്ത പത്രപ്രവർത്തകർ കെ. എം. റോയ്, കാർട്ടൂണിസ്റ്റ് യേശുദാസൻ, നടൻ നെടുമുടി വേണു എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.