കോഴിക്കോട് : കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2020ലെ മുഷ്ത്താഖ് സ്‌പോർട്‌സ് അവാർഡ് പ്രഖ്യാപിച്ചു. ദീപിക തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ തോമസ് വർഗീസ് അർഹനായി. സ്പോർട്സ് ലേഖകനായിരുന്ന പി.എ.മുഹമ്മദ്‌കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാർത്ഥം കോഴിക്കോട് ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയതാണ് 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ്.
ഈ മാസം 18ന് 3.30ന് ഹോട്ടൽ അളകാപുരിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് അവാർഡ് സമ്മാനിക്കും.