കൽപ്പറ്റ: മികച്ച രീതിയിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലകളെ തിരഞ്ഞെടുക്കാൻ ദേശീയതലത്തിൽ നടക്കുന്ന സ്വച്ഛ് സർവ്വെക്‌ഷൻ ഗ്രാമീൺ സർവ്വേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ അവസരം. പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് രണ്ടായിരം രൂപ വിലയുള്ള ബ്ലൂ ടൂത്ത് ഇയർ ഫോൺ സമ്മാനം ലഭിക്കും. പരമാവധി വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുന്നത്.

സർവ്വേയിൽ രണ്ട് രീതിയിൽ പങ്കെടുക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ബാർകോഡ് സ്‌കാൻ ചെയ്‌തോ എസ് എസ് ജി 2021 എന്ന ആപ്പ് ഡൌൺലോഡ് ചെയ്യാം. അല്ലെങ്കിൽ https://ssg2021.in/Citizenfeedback എന്ന വെബ്‌സൈറ്റിലൂടെയും സർവ്വേയിൽ പങ്കെടുക്കാം. ആദ്യം ഭാഷ തിരഞ്ഞെടുക്കണം. തുടർന്ന് സംസ്ഥാനം, ജില്ല, പേര്, ഫോൺ നമ്പർ, വയസ്സ് തുടങ്ങിയവ രേഖപ്പെടുത്താം. വിവരങ്ങൾ സമർപ്പിക്കുമ്പോൾ സർവ്വേയിലെ ചോദ്യങ്ങൾ കാണാം. യെസ് / നോ തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്താൽ അടുത്ത ചോദ്യത്തിലേക്ക് പോവും. എല്ലാ ചോദ്യങ്ങൾക്കും ഇത്തരത്തിൽ ഉത്തരം നൽകിയാൽ സർവ്വേ വിജയകരമായി പൂർത്തീകരിച്ചു എന്ന സന്ദേശം കാണാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശുചിത്വ മിഷൻ ഓഫീസുമായോ 04936203223 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.