കുറ്റ്യാടി: ഗോവയിൽ നടന്ന ദേശീയ യൂത്ത് ഗെയിംസ്ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് 1500,800 മീറ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷേജിന അശോകന് കായക്കൊടി പൗരാവലി സ്വീകരണം നൽകി. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജിൽ, വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.കെ.ശശി, കെ.ചന്ദ്രൻ ,പി .പി .മൊയ്തു, സത്യനാരായണൻ, ബിജു കായക്കൊടി, ഇ.കെ.പോക്കർ, റിയാസ്, രാജേഷ് കെ.പി എന്നിവർ നേതൃത്വം നൽകി. മലയോര ഗ്രാമപ്രദേശമായ കായക്കൊടിയിലെ പടിച്ചിൽ അച്ചൂന്റെ പറമ്പത്ത് അശോകൻ- ശ്യാമള ദമ്പതികളുടെ മകളാണ് ഷേജിന.