വടകര: തിരുവള്ളൂരിൽ യുവതി കിണറ്റിൽ വീണ് മരിച്ചു. ഹെൽത്ത് സെന്ററിന് സമീപം കോട്ടപ്പള്ളി റോഡിൽ തറമ്മൽ വീട്ടിൽ ഐശ്വര്യ (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സെത്തി വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറിച്യകം കണിശന്റെ ചാലിൽ നാണു - ബീന ദമ്പതികളുടെ മകളാണ്. മിഥുനാണ് ഭർത്താവ്. മകൻ: അലൻകൃത്.