k-rail
കെ. റെയിൽ വിരുദ്ധ ജനകീയ പദയാത്ര സമാപനം വടകരയിൽ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

വടകര: കെ.റെയിൽ സിൽവർ ലൈൻ പദ്ധതി പിണറായി സർക്കാരിന്റെ അഴിമതി പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.കെ രമ എം.എൽ.എ നയിച്ച ജനകീയ മാർച്ചിന്റെ സമാപന സമ്മേളനം വടകര കോട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയമായ സിൽവർ ലൈൻ പദ്ധതിയെ ചെറുത്തു തോൽപിക്കും. കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ അനുമതി പോലും ലഭിക്കാതെ ഭൂമി ഏറ്റെടുക്കുന്ന നടപടിയുമായി കേരളാ സർക്കാർ മുന്നോട്ട് പോകുന്നത് ദുരുദ്ദേശപരമാണ്. പദ്ധതിയ്ക്കെതിരെ നിൽക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് സർക്കാർ. പാരിസ്ഥിതികാഘാതത്തെ കുറിച്ച് പോലും യാതൊരു പഠനവും നടന്നിട്ടില്ല.ആയിരങ്ങളെ കുടിയൊഴിപ്പിച്ച് കേരളത്തെ രണ്ടായി പിളർക്കുന്ന ഭ്രാന്തൻ പദ്ധതിയാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.മുരളീധരൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ രമ എം.എൽ.എ, എൻ.വേണു, ടി.ടി ഇസ്മയിൽ, കെ.പ്രവീൺ കുമാർ, എം.സി വടകര, എൻ.പി അബ്ദുല്ല ഹാജി, അഡ്വ. സി.വത്സലൻ, ടി.കെ സിബി എന്നിവർ പ്രസംഗിച്ചു.