കുന്ദമംഗലം: ആർ.ഇ.സി. ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്നും പ്ലസ്.ടുപരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയ സി. ആതിരയെ ഇ.എം.എസ് പ്രതിഭാ സ്കോളർഷിപ്പ് നൽകി ആദരിച്ചു. എം.എൽ.എ അഡ്വ:പി.ടി എ റഹീം സ്കോളർഷിപ്പ് കൈമാറി. വെള്ളനൂർ ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എ.രാജു അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഷമ, വാർഡ് മെമ്പർ പ്രീതി വാലത്തിൽ , ടി.എ രമേശൻ , കെ.രാധാകൃഷ്ണൻ നായർ , ഡോ.ബിജോയ് കുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എൻ. സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ സരസ നന്ദിയും പറഞ്ഞു.