rain

കോ​ഴി​ക്കോ​ട് ​:​ ​ജി​ല്ല​യെ​ ​വീ​ണ്ടും​ ​ഭീ​തി​യി​ലാ​ക്കി​യ​ ​മ​ഴ​യു​ടെ​ ​ശ​ക്തി​ ​കു​റ​ഞ്ഞു.​ ​മ​ഴ​ക്കെ​ടു​തി​ക​ളു​ടെ​ ​വ്യാ​പ്തി​ ​കു​റ​ഞ്ഞ​ത് ​ആ​ശ്വാ​സ​മാ​യി.​ ​എ​ന്നാ​ൽ​ ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ജാ​ഗ്ര​ത​ ​തു​ട​ര​ണ​മെ​ന്ന് ​ജി​ല്ലാ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.
കി​ഴ​ക്ക​ൻ​ ​മ​ല​യോ​ര​മാ​യ​ ​കൂ​രാ​ച്ചു​ണ്ട്,​ ​തി​രു​വ​മ്പാ​ടി,​ ​കോ​ട​ഞ്ചേ​രി,​ ​ആ​ന​ക്കാം​പൊ​യി​ൽ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മ​ഴ​ ​പെ​യ്തെ​ങ്കി​ലും​ ​ഉ​ച്ച​യോ​ടെ​ ​മ​ഴ​ ​നി​ന്നു.​ ​മ​ല​യോ​ര​ ​പ്ര​ദേ​ശ​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​പൊ​തു​വെ​ ​ന​ഗ​ര​ത്തി​ൽ​ ​മ​ഴ​ ​കു​റ​വാ​യി​രു​ന്നു.​ ​മ​ഴ​യി​ൽ​ ​ഒ​രു​ ​മ​ര​ണ​വും​ ​നിരവധി ​വീ​ടു​ക​ൾ​ക്ക് ​നാ​ശ​ന​ഷ്ട​വും​ ​ഉ​ണ്ടാ​യി.​ ​
വ​ട​ക​ര​ ​ഏ​റാ​മ​ല​ ​പ​യ്യ​ത്തൂ​ർ​ ​ദേ​ശ​ത്ത് ​പെ​രി​യാ​ട്ട് ​നൂ​ർ​ജ​ഹാ​ൻ​-​ ​മു​ഹ​മ്മ​ദ് ​ഷം​ജാ​സ് ​ദ​മ്പ​തി​ക​ളു​ടെ​ ​ഒ​ന്ന​ര​ ​വ​യ​സു​ള്ള​ ​മ​ക​ൻ​ ​മു​ഹ​മ്മ​ദ് ​റെ​യ്‌​ഹാ​നാ​ണ് ​മ​രി​ച്ച​ത്.​ ​വ​ട​ക​ര,​ ​കൊ​യി​ലാ​ണ്ടി​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​ഒ​മ്പ​ത് ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ന​ശി​ച്ചു.​ ​വ​ട​ക​ര​യി​ൽ​ ​ര​ണ്ടും​ ​കൊ​യി​ലാ​ണ്ടി​യി​ൽ​ ​ഏ​ഴും​ ​വീ​ടു​ക​ളാ​ണ് ​ന​ശി​ച്ച​ത്.​ ​നൊ​ച്ചാ​ട് ​വി​ല്ലേ​ജി​ൽ​ ​ക​ല്പ​ത്തൂ​ർ​ ​ദേ​ശ​ത്ത് ​മ​ല​യി​ൽ​ചാ​ലി​ൽ​ ​സു​രേ​ഷി​ന്റെ​ ​വീ​ടി​ന് ​ഇ​ടി​മി​ന്ന​ലേ​റ്റ് 10,000​ ​രൂ​പ​യു​ടെ​യും​ ​കൂ​ര​ന്ത​റ​ ​സു​ര​യു​ടെ​ ​വീ​ടി​ന് ​മു​ക​ളി​ൽ​ ​തെ​ങ്ങ് ​വീ​ണ് 28,500​ ​രൂ​പ​യു​ടെ​യും​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​ ​കൂ​രാ​ച്ചു​ണ്ട് ​വി​ല്ലേ​ജി​ൽ​ ​ക​ല്ലാ​നോ​ട് ​മ​ണ്ണെ​കാ​ട്ട് ​മാ​ർ​ക്കോ​സി​ന്റെ​ ​വീ​ടി​നോ​ട് ​ചേ​ർ​ന്ന് ​മ​ണ്ണി​ടി​ഞ്ഞ​തി​നാ​ൽ​ ​വീ​ടി​ന് ​ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.​ ​ക​ക്ക​യം​ ​അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള​ ​വ​ഴി​യി​ൽ​ ​ഫോ​റ​സ്റ്റ് ​ചെ​ക്ക്‌​ ​പോ​സ്റ്റി​ന​ടു​ത്ത് ​മ​ണ്ണി​ടി​ഞ്ഞ് ​റോ​ഡ് ​ത​ക​ർ​ന്നു.​ ​റോ​ഡ് ​കൂ​ടു​ത​ൽ​ ​ഇ​ടി​യാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ഇ​തു​വ​ഴി​യു​ള്ള​ ​ഗ​താ​ഗ​തം​ ​നി​രോ​ധി​ച്ചു.
ജി​ല്ല​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ശ​രാ​ശ​രി​ 63.9​ ​മി.​മീ​ ​മ​ഴ​ ​ല​ഭി​ച്ച​താ​യി​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​കേ​ന്ദ്രം​ ​അ​റി​യി​ച്ചു.​ ​ക​ക്ക​യം​ ​കാ​ലാ​വ​സ്ഥാ​ ​കേ​ന്ദ്ര​ത്തി​ലാ​ണ് ​ഏ​റ്റ​വു​മ​ധി​കം​ ​മ​ഴ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ 100.5​ ​മി​ല്ലി​മീ​റ്റ​ർ.​ ​കോ​ഴി​ക്കോ​ട്,​ ​കൊ​യി​ലാ​ണ്ടി,​ ​വ​ട​ക​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​യ​ഥാ​ക്ര​മം​ 31.6,​ 53,​ 70.4​ ​എ​ന്നി​ങ്ങ​നെ​ ​രേ​ഖ​പ്പെ​ടു​ത്തി.
ശ​നി​യാ​ഴ്ച​ ​രാ​ത്രി​യി​ൽ​ ​വൃ​ഷ്ടി​ ​പ്ര​ദേ​ശ​ത്ത് ​മ​ഴ​ ​ശ​ക്ത​മാ​യി​ ​പെ​യ്ത​തി​നാ​ൽ​ ​ഇ​രു​വ​ഴി​ഞ്ഞി​ ​പു​ഴ​യി​ലെ​ ​ജ​ല​നി​ര​പ്പ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​പി​ന്നീ​ട് ​പൂ​ർ​വ​ ​സ്ഥി​തി​യി​ലാ​യി.​ 24.130​ ​മീ​റ്റ​റാ​ണ് ​ഇ​രു​വ​ഴി​ഞ്ഞി​ ​പു​ഴ​യി​ലെ​ ​ജ​ല​നി​ര​പ്പ് ​തോ​ട്ട​ത്തി​ൻ​ക​ട​വി​ലെ​ ​ജ​ല​നി​ര​പ്പ് ​നി​രീ​ക്ഷ​ണ​ ​സം​വി​ധാ​ന​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
എ​ന്നാ​ൽ​ ​അ​പ​ക​ട​ ​നി​ര​പ്പാ​യ​ 32.8​ ​മീ​റ്റ​റി​നേ​ക്കാ​ൾ​ ​താ​ഴെ​യാ​ണെ​ന്ന​ത് ​ആ​ശ്വാ​സ​ക​ര​മാ​ണ്.​ ​കു​റ്റ്യാ​ടി​ ​പു​ഴ​യി​ലും​ ​ചാ​ലി​യാ​റി​ലും​ ​നേ​രി​യ​ ​തോ​തി​ൽ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്നി​രു​ന്നു.


ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഡാമുകളിൽ​ ​
ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്നു

ക​ക്ക​യം​ ​ഡാമി​ലെ​ ​ജ​ല​നി​ര​പ്പ് 750.26​ ​മീ​റ്റ​റാ​യി​ ​ഉ​യ​ർ​ന്നെ​ങ്കി​ലും​ ​ആ​കെ​ ​സം​ഭ​ര​ണ​ ​ശേ​ഷി​യു​ടെ​ 48.02​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണി​ത്.​ 16.32​ ​എം.​സി.​എം​ ​വെ​ള​ള​മാ​ണ് ​ക​ക്ക​യം​ ​ഡാമിൽ​ ​സം​ഭ​രി​ക്കു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി​ ​ഡാമിൽ​ 39.​ 080​ ​മീ​റ്റ​റാ​ണ് ​നി​ല​വി​ലെ​ ​ജ​ല​നി​ര​പ്പ്.​ ​പ​ര​മാ​വ​ധി​ ​ജ​ല​നി​ര​പ്പ് 44.61​ ​ആ​ണ്.​ ​നി​ല​വി​ൽ​ ​പെ​രു​വ​ണ്ണാ​മൂ​ഴി​ ​ഡാ​മി​ലെ​ ​സ്പി​ൽ​വേ​ ​ഷ​ട്ട​ർ​ ​തു​റ​ന്ന് നിയന്ത്രിതമായി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.