കൊയിലാണ്ടി: നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീര കർഷകർക്ക് തൊഴിൽ ദിനം ഉറപ്പു വരുത്തുന്ന പദ്ധതിക്ക് തുടക്കമായി. ചെയർ പേഴ്സൺ കെ.പി സുധ ഉദ്ഘഘടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ആദിത്യ പരിപാടി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. ഇന്ദിര, ഇ.കെ. അജിത് സംസാരിച്ചു.