കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിലെ അഴിമതി ഇല്ലാതാക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ആരംഭിച്ച ശ്രമങ്ങൾക്ക് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ പിന്തുണ പ്രഖ്യാപിച്ചു.

റോഡിന്റെ ഗാരന്റി എഗ്രിമെന്റിൽ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തണം. കരാറുകാർ മാത്രം വിചാരിച്ചാൽ നല്ല രീതിയിൽ പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയുകയില്ലെന്ന് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി​ പി​ നാഗരത്നം പറഞ്ഞു.