കൽപ്പറ്റ: വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ മീൻമുട്ടിയിൽ 2020 നവംബർ 3 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ഹാജരാക്കാം. സാക്ഷികൾ, പൊതുജനങ്ങൾ, വെടിവെപ്പിൽ കൊല്ലപ്പെട്ട വേൽമുരുകൻ എന്ന ആളുടെ ബന്ധുക്കൾ എന്നിവർക്ക് സംഭവുമായി ബന്ധപ്പെട്ട് തെളിവ് ഹാജരാക്കാനോ എന്തെങ്കിലും ബോധിപ്പിക്കാനോ ഉണ്ടെങ്കിൽ രേഖകൾ സഹിതം 28 ന് രാവിലെ 11 മുതൽ വൈകീട്ട് 5 വരെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ മുമ്പാകെ നേരിട്ട് ബോധിപ്പിക്കാം.