കോഴിക്കോട് : ജില്ലയിൽ കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ മൂന്നുദിവസമായി ആയിരത്തിന് താഴെയാണ് രോഗബാധിതർ. ഇന്നലെ 761 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 747 പേർക്കാണ് രോഗം ബാധിച്ചത്. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 1011 പേർ കൂടി രോഗമുക്തി നേടി.
6797 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. 11.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8403 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 38721 പേർ നിരീക്ഷണത്തിലാണ് . മരണം 2772 ആയി.