കോഴിക്കോട്: ദക്ഷിണമേഖലാ സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള സീനിയർ ടീമിന്റെ കോച്ചിംഗ് ക്യാമ്പിന് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ക്യാമ്പിൽ 35 പേരാണുള്ളത്.
ബിനോ ജോർജാണ് (തൃശൂർ) മുഖ്യപരിശീലകൻ. ടി.ജി.പുരുഷോത്തമൻ (തൃശൂർ) അസി. കോച്ചും സജി ജോയ് (എറണാകുളം) ഗോൾകീപ്പർ പരിശീലകനുമാണ്. ക്യാമ്പ് നവംബർ 21 വരെയുണ്ടാവും.
പി.മുഹമ്മദ് ഫയിസ് അണ്ടർ 21 (കോഴിക്കോട്), സി.മുഹമ്മദ് ഇഖ്ബാൽ (കണ്ണൂർ), കെ.മുഹമ്മദ് അഷർ (മലപ്പുറം), കെ.ജെ. ശബരിദാസ് (ഇടുക്കി) എന്നിവരാണ് ഗോൾകീപ്പർമാർ.
പ്രതിരോധനിരയിൽ അഖിൽ ജെ. ചന്ദ്രൻ, എം.ഡി. ഡിബിൻ (കോട്ടയം) ജിനേഷ് ഡൊമിനിക് (തിരുവനന്തപുരം), അമൽ ജേക്കബ്, കെ.ആർ മഹുമ്മദ് ഷബിൻ, കെ.എ. റനൂഫ് (തൃശൂർ), എം.ഷിബിൻസാദ്, ടി.പി.ജീവൻ (കണ്ണൂർ), അജയ് അലക്‌സ് (ഇടുക്കി) അഹമ്മദ് സ്വാബിഹ് (അണ്ടർ - 21 കാസർകോട്), കെ.ഒ.ജിയാദ് ഹസൻ (കോഴിക്കോട്) എന്നിവരുണ്ട്.
ജെ.ജിന്റോ ജോൺ (അണ്ടർ 21), എ.അസ്ലം (കൊല്ലം), പി.എൻ. നൗഫൽ (കോഴിക്കോട്), സലാഹുദ്ദീൻ അദ്നാൻ (എറണാകുളം), സെയ്‌വിൻ എറിക്‌സൺ (അണ്ടർ 21), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), ആകാഷ് രവി (അണ്ടർ 21), കുഞ്ഞിമുഹമ്മദ് (കാസർകോട്), മെൽവിൻ തോമസ് (തൃശൂർ), അസ്ലം അലി (അണ്ടർ -21 ഇടുക്കി) എന്നിവരാണ് മദ്ധ്യനിരക്കാർ.
മുന്നേറ്റ നിരയിൽ കെ.ജുനൈൻ (മലപ്പുറം), മുഹമ്മദ് ഷഫ്‌നാദ് (അണ്ടർ -21 വയനാട്), മുഹമ്മദ് ഷിഹാബ് (അണ്ടർ- 21 കാസർകോട്), ആൽഫിൻ വാൾട്ടർ, എം.യു.ഉമ്മർ ഖാസിം (എറണാകുളം), എം.റാഷിദ് (കണ്ണൂർ), പി.വി. അഭിജിത് (അണ്ടർ -21 എറണാകുളം), എം.കെ.അബ്ദുർറഹിം (കോഴിക്കോട്), പി.മുഹമ്മദ് ഷാഫി (തൃശൂർ) എന്നിവർ ഉൾപ്പെടും.