1

താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരി വട്ടക്കുണ്ടിൽ നിയന്ത്രണം വിട്ട്‌ കെ.എസ്‌.ആർ.ടി.സി ബസിടിച്ച്‌ പാലത്തിന്റെ കൈവരി തകർന്നു. ‌ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്നും കോതമംഗലത്തേക്ക്‌ വന്ന ബസാണ് അപകടത്തിൽ പെട്ടത്‌. ആർക്കും പരിക്കുകളില്ല. നാട്ടുകാരും പോലീസും ചേർന്ന് കൈവരി റോഡിൽ നിന്നും നീക്കിയിട്ടുണ്ട്‌. പാലത്തിന് കൈവരി ഇല്ലാത്തത്‌ അപകട സാധ്യത വിളിച്ച്‌ വരുത്താവുന്നതാണ്. വട്ടക്കുണ്ടിലെ ഇടുങ്ങിയ പാലത്തിൽ വലിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നത്‌ തുടർക്കഥയാവുകയാണ്. പ്രദേശത്ത്‌ യാതൊരു വിധത്തിലുള്ള മുൻ കരുതലുകളും നിലവിൽ ഇല്ല. ട്രാഫിക്‌ സിഗ്നലുകളോ റിഫ്ലക്ടീവ് സ്റ്റിക്കറുകളോ മുൻ കരുതൽ ബോർഡുകളോ പാലത്തിന്റെ രണ്ടു വശങ്ങളിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.